Hero Image

സെെലന്റ് ഹാർട്ട് അറ്റാക്ക് ; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്.

എന്താണ് സെെലന്റ് ഹാർട്ട് അറ്റാക്ക്?

തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം ഉയർന്നു വരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.ഇത് കാരണം, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു.

സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. പാരമ്പര്യം, പ്രായം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യതഉയർത്തുന്നു.

ലക്ഷണങ്ങൾ

ക്ഷീണം അനുഭവപ്പെടുക

നെഞ്ചിൽ വേദന അനുഭവപ്പെടുക.

വ്യായാമം ചെയ്യുമ്പോൾ ശ്വാസമെടുക്കാനുള്ള പ്രയാസം.

ഛർദ്ദിയും വയറ് വേദനയും

സൈലന്റ് ഹാർട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് നെഞ്ചിന്റെ മധ്യഭാഗത്തും ഇടതുവശത്തും ശക്തമായ വേദനയുംഅനുഭവപ്പെടും.

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതൽ കഴിക്കണം. ജങ്ക്ഫുഡ് പൂർണമായും ഒഴിവാക്കുക. ജങ്ക് ഫുഡിൽ നല്ലതല്ലാത്ത കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ധാരാളം ഉണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻഉപകരിക്കും.

READ ON APP